Skip to main content

ആധാര്‍: സൗജന്യ സേവനവുമായി അക്ഷയ സ്റ്റാള്‍

രണ്ടാം പിണറായി വിജയന്‍  സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പത്തനംതിട്ട ജില്ലാതല ആഘോഷത്തിന്റെ  ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍  സംഘടിപ്പിച്ചിട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന -വിപണന മേളയിലെ ഐടി മിഷന്റെ അക്ഷയ സ്റ്റാളില്‍  ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. പുതിയ ആധാര്‍ എന്റോള്‍മെന്റ്, നിലവിലെ ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍, ആധാര്‍-മൊബൈല്‍ ലിങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. പുതിയ എന്റോള്‍മെന്റിനായി പേര്, മേല്‍വിലാസം വ്യക്തമാക്കിയ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് കൈയ്യില്‍ കരുതണം.

 

അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടിയുടെ മാതാപിതാക്കളിലൊരാള്‍ സ്വന്തം ആധാര്‍ കാര്‍ഡും കരുതണം. കുട്ടികള്‍ക്ക് അഞ്ചു വയസ്സിലും 15 വയസ്സിലും വിരലടയാളം, കൃഷ്ണമണി എന്നീ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്.

date