Skip to main content
മന്ത്രിസഭാ വര്‍ഷികത്തോട് അനുബന്ധിച്ചുളള  ആരോഗ്യ വകുപ്പിന്റെ  സ്റ്റാള്‍ ആരോഗ്യ വനിതാ  ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

മന്ത്രിസഭാ വര്‍ഷികത്തോട് അനുബന്ധിച്ചുളള  ആരോഗ്യ വകുപ്പിന്റെ  സ്റ്റാള്‍ ആരോഗ്യ വനിതാ  ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.   അഡ്വ.പ്രമോദ് നാരായണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍  ഡോ. ദിവ്യ എസ്.അയ്യര്‍,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിത കുമാരി,  ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍ , ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍ പത്മകുമാരി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍,  ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ആരോഗ്യ വകുപ്പിന്റെ എക്സിബിഷന്‍ സ്റ്റാളില്‍ ജിവീത ശൈലീ രോഗ പരിശോധനയ്ക്കുളള സംവിധാനം ഏര്‍പ്പെടുത്തി.  ബ്ലഡ് ഷുഗര്‍, രക്ത സമ്മര്‍ദ്ദം, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിച്ചറിയാന്‍ കഴിയും. ഡയറ്റീഷ്യന്റെ കൗണ്‍സിലിംഗും ഇ-ഹെല്‍ത്ത് സേവനങ്ങളും ഇവിടെ ലഭിക്കും. ആധാര്‍ കാര്‍ഡ് കൊണ്ടു വരുന്ന വ്യക്തികള്‍ക്ക് യുണീക് ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് നല്‍കും. സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് സൗകര്യമുളള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും  ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാം.

 

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിച്ച ആന്തരാവയവങ്ങളുടെ  സ്പെസിമെനുകളുടെ  പ്രദര്‍ശനവും  വീഡിയോ റൂമും ആരോഗ്യ വകുപ്പിന്റെ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നു.  പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും , അവശ്യ മരുന്നുകളും  മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് സൗകര്യവും പ്രദര്‍ശന സ്ഥലത്ത് സജ്ജമാണ്.

date