Skip to main content

മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ സ്ഥാപിക്കുന്നു

പത്തനംതിട്ട നഗരസഭയിലെ അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കാനായി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നു. നഗരസഭയിലെ എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നത്തിന്റെ ഭാഗമായിട്ടാണ് എം സി എഫുകള്‍ സ്ഥാപിക്കുന്നത്.  പദ്ധതിയുടെ ഉദ്ഘാടനം നാളെ മുനിസിപ്പാലിറ്റി 16 വാര്‍ഡില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷനായിരിക്കും.

 

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ രാത്രികാല സ്‌ക്വാഡ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കി  പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ എല്ലാ വീടുകളും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. അത്തരം വീടുകള്‍ക്ക്  നഗരസഭയുടെയും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും മുന്‍ഗണന ലഭിക്കുന്ന പ്രിവില്ലേജ് കാര്‍ഡ് അടക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

date