Skip to main content

ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അടൂര്‍, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിക്ഷണര്‍, 5 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും, മറ്റു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘം 22 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അതില്‍ 11 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും, അടുരിലുള്ള പെപ്പിനോ റെസ്റ്റോറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു. 2 കിലോ പഴകിയ മീനും, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ടില്‍ നിന്നും 14 കിലോ ഇറച്ചി, അടൂര്‍ വൈറ്റ് പോര്‍ട്ടികോയില്‍ നിന്നും 25 കിലോയുടെ പഴകിയ പച്ചക്കറികളും നശിപ്പിച്ചു.

date