Skip to main content

'കുഞ്ഞി തലയിണയും കൂട്ടിലെ കോഴിയും കുഞ്ഞും'' ആദ്യദിനംതന്നെ സജീവമായി ഫുഡ് കോര്‍ട്ട്

കുഞ്ഞി തലയിണ മുതല്‍ കൂട്ടിലെ കോഴിയും കുഞ്ഞുംവരെ അണിനിരന്നതോടെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആദ്യദിനംതന്നെ ഫുഡ്‌കോര്‍ട്ടും സജീവമായി. കുടുംബശ്രീ കോഴിക്കോട് സ്‌റ്റോളിലാണ് ഇവ ലഭിക്കുന്ന്. കുഞ്ഞി തലയിണ (കാടക്കോഴി)യ്ക്ക് 200 രൂപയാണെങ്കില്‍ കൂട്ടിലെ കോഴിക്കും കുഞ്ഞിനും 600 രൂപയാണ് വില. എന്നാല്‍ രുചിക്ക് മുന്നില്‍ ഈ വില ഒട്ടും കൂടുതലല്ലെന്ന് കഴിച്ചവര്‍ സാക്ഷ്യംപറയുന്നു.

 

ഇവ കൂടാതെ, അതിശയ പത്തിരി, റിബണ്‍ ചിക്കന്‍, കിളിക്കൂട്, ചട്ടിപത്തിരി, കല്‍മാത്ത്, ചെമ്മീന്‍ ഉണ്ടപ്പുട്ട്, ചെമ്മീന്‍ പത്തിരി, ഇറച്ചി പത്തിരി, മലബാറിന്റെ ഇഷ്ട വിഭവമായ ഉന്നക്കായയും, കല്ലുമ്മേക്കായ നിറച്ചത്, പഴം നിറച്ചത്, ചിക്കന്‍ കബാബ്, പൊറോട്ടയില്‍ വ്യത്യസ്തനായ മൂര്‍ത്തബാക്ക് പൊറോട്ടയും, മണവാളന്‍ കോഴിയും വരെ ലഭ്യമാണ്. പേരുകളില്‍ വ്യത്യസ്ത പുലര്‍ത്തുന്ന ആഹാരങ്ങള്‍ കോഴിക്കോട്ടു നിന്നു തന്നെയാണ് എന്നും. പേരുകളില്‍ മാത്രമല്ല, രുചികളിലും ഇവയ്ക്ക് പ്രിയമേറുകയാണ്.

 

കായലോര വിവങ്ങളും മലബാര്‍ വിഭവങ്ങളും ഭക്ഷണപ്രിയരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഞണ്ട്, കക്ക, കപ്പ, നാടന്‍ മത്തി വറുത്തത് മുതല്‍ ഷാപ്പിലെ തലക്കറി വരെയുണ്ട് കയലോര വിഭവങ്ങളില്‍. ഹെര്‍ബല്‍ ചിക്കനാണ് മലപ്പുറം വിഭവങ്ങളില്‍ വേറിട്ട് നില്‍ക്കുന്നത്. നെയ്പ്പത്തിരിയോ അരിപ്പത്തിരിയോ ഒപ്പം കഴഇക്കാം. സ്റ്റഫിഡ് ചിക്കന്‍, ചിക്കന്‍ നുറുക്കി വറുത്തത്, ചിക്കന്‍കറി മുതല്‍ ചിക്കന്‍ റോസ്റ്റ് വരെ ഈ സ്‌റ്റോളില്‍ ലഭ്യം. വെജിറ്റബിളുകാരും വിഷമിക്കണ്ട, നാടന്‍ ഫ്രൈഡ്‌റൈസോ ഇടിയപ്പമോ കഴിക്കാം. ഒപ്പം വെജിറ്റബിള്‍ കുറുമയും. ഭക്ഷണം കഴിച്ച് വയര്‍ നിറഞ്ഞാല്‍, പിന്നെ കുറച്ച് ജ്യൂസും ആവാം. ഇതിനും പ്രത്യേക കൗണ്ടറുണ്ട്. പച്ചമാങ്ങ, നെല്ലിക്ക, തണ്ണിമത്തന്‍, പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി എന്നിവയുടെ ജ്യൂസ് ഇവിടെ ലഭ്യമാണ്.

date