Skip to main content

വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മിച്ച വാഴയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  ഉദ്ഘാടനം  ഇന്ന് വൈകീട്ട് നാലിന് (മെയ് 12) റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാകും. ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യാതിഥിയാവും. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ കക്കോവിലാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ഥ്യമാക്കിയത്.
 

date