Skip to main content

1000 വനിതകളെ തുല്യതാ പരീക്ഷ എഴുതിക്കാന്‍ കുടുംബശ്രീ

പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ നിര്‍ധനരായ വനിതകള്‍ക്ക് പത്താം തരം പ്ലസ്ടു തുല്യതാ പരീക്ഷ എഴുതാന്‍ അവസരമൊരുക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍.  ജില്ലയിലെ വിവിധ സി.ഡി.എസുകള്‍ക്ക് കീഴിലെ അയല്‍ക്കൂട്ടാംഗങ്ങളും, അയല്‍ക്കൂട്ട കുടുംബങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്കാണ് സൗജന്യമായി പരീക്ഷ എഴുതാന്‍  അവസരമൊരുക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.  പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളും അയല്‍ക്കൂട്ട കുടുംബാംഗങ്ങളായ വനിതകളും അതത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date