Skip to main content

കടല്‍ സുരക്ഷായാനത്തില്‍ രക്ഷാഭടന്മാരെ നിയമിക്കുന്നു

കേരള ഫിഷറീസ് വകുപ്പ് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ താത്കാലികമായി നിയമിക്കുന്നു. കടലില്‍ നീന്താന്‍ വൈദ്യഗ്ധ്യമുളളവരും നല്ല കായികശേഷിയുളളവരും 20  വയസിന് മുകളില്‍  പ്രായമുളളവരുമായ  മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക്  അപേക്ഷിക്കാം. (രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി) താത്പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും  മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഗവ.ഡോക്ടറില്‍ നിന്നും ലഭ്യമാക്കിയ  ഫിസിക്കല്‍ ഫിറ്റ്‌നസ്  സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 19ന്  രാവിലെ 10.15 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടികാഴ്ചയക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും  പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0494 2667428

date