Skip to main content

ജില്ലാ മിനി റസ്ലിങ്  ചാമ്പ്യന്‍ഷിപ്പ്

ജില്ലാ റസസ്‌ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022 വര്‍ഷത്തെ ജില്ലാ മിനി ( അണ്ടര്‍ 15)  ബോയ്‌സ് ആന്‍ഡ് ഗേള്‍സ് റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പ്  മെയ് 13ന്  പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താഴെക്കോട്  നടക്കും. ഫ്രീസ്റ്റൈല്‍, ഗ്രീക്കോ റോമന്‍, എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും വുമണ്‍സ് റസ്ലിങ് വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും മത്സരം നടത്തും. 2007, 2008 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 2009 വര്‍ഷത്തില്‍ ജനിച്ചവര്‍ക്ക് മെഡിക്കല്‍ പാരന്റല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. പങ്കെടുക്കുവാന്‍  താത്പര്യമുള്ളവര്‍ രജിസ്റ്റേര്‍ഡ് ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് ഫോട്ടോ എന്നിവ സഹിതം  മെയ് 13 ന് രാവിലെ എട്ടിന് താഴെക്കോട് പി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജില്ലാ റസ്‌ലിങ് അസോസിയേഷനുമായി ബന്ധപ്പെടണം. ഫോണ്‍:  989580244

date