Skip to main content

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പെരിന്തല്‍മണ്ണ, മലപ്പുറം ക്ലസ്റ്ററുകളിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ബി.എഫ്. എസ്.സി. ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര  ബിരുദം/എം.എസ്.സി. സുവോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം തിരൂരിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സെന്ററില്‍ മെയ് 20ന് രാവിലെ 9.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍ : 0494- 2666428

date