Skip to main content

 ഐ.ഐ.ഐ.സി യിൽ  പെൺകുട്ടികൾക്ക്  പരിശീലനം

കോട്ടയം:    തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം  ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻ്റ്  കൺസ്ട്രക്ഷൻ പെൺകുട്ടികൾക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ആറുമാസം ദൈർഘ്യമുള്ള  ജി ഐ എസ് /ജി പി എസ് പരിശീലനത്തിൽ  ബിടെക് / ഡിപ്ലോമ സിവിൽ,ബി എസ് സി ബിരുദധാരികൾ, ജോഗ്രഫി, ജിയോളജി ബിരുദമുള്ളവർക്കും   മൂന്ന് മാസം ദൈർഘ്യമുള്ള  ഹൗസ് കീപ്പിംഗ്  പരിശീലനത്തിൽ എട്ടാംക്ലാസ് യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാവുന്നതാണ്.  

കുടുംബത്തിന്റെ വാർഷികവരുമാനം അഞ്ചു ലക്ഷത്തിൽ താഴെ ഉള്ളവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി വിഭാഗത്തിൽപ്പെടുന്നവർ, കോവിഡ്  മൂലം  ജോലി നഷ്ടപ്പെട്ടവർ , ഒരു  രക്ഷിതാവ് മാത്രമുള്ളവർ, , ഭിന്നശേഷിയുള്ളവരുടെ  അമ്മമാർ,വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും.   വിദ്യാർഥികൾക്ക് ആറ് മാസത്തേക്കുള്ള താമസ പഠന ഭക്ഷണ സൗകര്യങ്ങൾക്കു  പുറമെ ഫീസിളവും   ലഭിക്കും. മൊത്തം ഫീസിന്റെ 10 ശതമാനം തുക  അടച്ചാൽ മതിയാകും. നൂറ് ശതമാനം തൊഴിൽ സാധ്യതയുള്ള ജിഐഎസ് കോഴ്സിൽ  ജനറൽ വിഭാഗം സീറ്റുകളിലേക്ക്  ആൺകുട്ടികൾക്കും  അവസരമുണ്ട്.അപേക്ഷ മെയ് 16 നകം  നൽകണം. വിശദവിവരങ്ങൾ www.iiic.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.  ഫോൺ: 80 78 98 00 00 .

date