Skip to main content

അധ്യാപകർക്ക്  ഇ ലാംഗ്വേജ്  ലാബ് ഐ ടി പരിശീലനം ആരംഭിച്ചു.

കോട്ടയം: പ്രൈമറി സ്കൂൾ അധ്യാപകർക്കായി കൈറ്റ് സംഘടിപ്പിക്കുന്ന ഇ ലാംഗ്വേജ്  ലാബ് ഐ ടി പരിശീലന പരിപാടിക്ക് തുടക്കം.

 ഹൈടെക് സ്കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് 

 അധ്യാപകരെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം.  കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങൾ പങ്കുവെക്കുവാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും  പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്താനും  ലാംഗ്വേജ് ലാബിലൂടെ  സാധിക്കും.13 കേന്ദ്രങ്ങളിൽ  നടക്കുന്ന പരിശീലന ക്ലാസുകളിൽ വിവിധ ബാച്ചുകളിലായി 3319 അധ്യാപകർ  പങ്കെടുക്കും.  .   ഓൺലൈൻ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റം മുഖേന  71 ഡി ആർ ജി മാർ  നേതൃത്വം നൽകുന്ന പരിശീലന ക്ലാസുകൾ   മെയ് 31 ന് അവസാനിക്കും.

date