Skip to main content

അങ്കണവാടികളിൽ പ്രവേശനോത്സവം  30 ന് 

കോട്ടയം : ജില്ലയിൽ  വനിത - ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ മൂന്നിനും ആറിനുമിടയിൽ  പ്രായമുള്ള കുട്ടികൾക്കായി മേയ്  30 ന് പ്രവേശനോത്സവം നടത്തും.    അങ്കണ വാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികളെ ആകർഷിക്കുന്നതിനും , അങ്കണവാടികളുടെ പ്രാധാന്യവും  സേവനങ്ങളും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. 

2050 അങ്കണവാടികളാണ് ജില്ലയിലുള്ളത്.

 

date