Skip to main content

വികേന്ദ്രീകൃത ആസൂത്രണം പഠിക്കാൻ അരുണാചൽപ്രദേശ് സംഘം

വികേന്ദ്രീകൃത ആസൂത്രണം പഠിക്കുന്നതിനുവേണ്ടി   ജനപ്രതിനിധികളും  ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ 30 അംഗ അരുണാചൽപ്രദേശ് സംഘം കിലയുടെ ആഭിമുഖ്യത്തിൽ  മുള്ളൂർക്കര  ഗ്രാമപഞ്ചായത്ത്‌ ഓഫീസും അനുപൂരക  സ്ഥാപനങ്ങളും  സന്ദർശിച്ചു. പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗം , പദ്ധതി  രൂപീകരണവും തുക ചെലവഴിക്കലും സംബന്ധിച്ച്  പഞ്ചായത്ത്‌ സെക്രട്ടറി കെ എ അൻസാർ അഹമ്മദ് വിശദമായി ക്ലാസെടുത്തു. ജനപ്രതിനിധികളും  സ്റ്റാഫ്‌ അംഗങ്ങളുമായി ആശയ സംവാദം  നടത്തി. കേരളത്തിലെ  വികേന്ദ്രീകൃത ആസൂത്രണ  പ്രക്രിയയുടെ പ്രവർത്തനത്തെ സംഘം  മുക്തകണ്‌ഠം പ്രശംസിച്ചു. അരുണാചൽ പ്രദേശിനെ പോലുള്ള ഒരു സംസ്ഥാനത്ത്‌ ഇത്തരം  വികേന്ദ്രീകൃത  പ്രക്രിയകൾ  വിദൂര സ്വപ്നം മാത്രമാണെന്ന് അവർ അഭിപ്രായപെട്ടു. പ്രസിഡന്റ്‌  ഗിരിജ  മേലെടത്ത്, വൈസ് പ്രസിഡന്റ്‌ ബി കെ തങ്കപ്പൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ മറ്റു ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ  എന്നിവർ ചേർന്ന് സംഘത്തെ  സ്വീകരിച്ചു.

date