Skip to main content

പി എസ് സി ഓൺലൈൻ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ഇന്ന്  (മെയ് 12)

തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാനുള സൗകര്യമൊരുക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ.  ജില്ലാ പി എസ് സി  ഓഫീസ് കെട്ടിടത്തിൽ പുതുതായി സ്ഥാപിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്  (മെയ് 12) രാവിലെ 11 മണിക്ക് പി എസ് സി ചെയർമാൻ അഡ്വ.എം കെ സക്കീർ നിർവ്വഹിക്കും. കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും, മുൻ എംഎൽഎയുമായ  യു ആർ പ്രദീപ് അധ്യക്ഷത വഹിക്കും. പി എസ് സി മെമ്പർമാരായ സി സുരേശൻ, ടി ആർ അനിൽകുമാർ, കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ ഡോ. എം എ നാസർ എന്നിവർ ആശംസകൾ അർപ്പിക്കും. പി എസ് സി സെക്രട്ടറി  സാജു ജോർജ് സ്വാഗതവും, ജില്ലാ ഓഫീസർ  സതീഷ് എം നന്ദിയും രേഖപ്പെടുത്തും. എല്ലാ ജില്ലകളിലും സ്വന്തമായി ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങുവാനുളള പി എസ് സിയുടെ കർമ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇതിനകം ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ആറാമത്തെ കേന്ദ്രമാണ് തൃശൂരിലേത്. ഇതോടെ  ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കാതെ  ഓൺലൈൻ പരീക്ഷ എഴുതുവാനുള്ള അവസരമാണ് ലഭിക്കുന്നത്.

date