Skip to main content

മുകുന്ദപുരം താലൂക്കിൽ സുഭിക്ഷ ഹോട്ടൽ 

സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റുക എന്ന ദൗത്യത്തിന് മുൻഗണന നൽകിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.  അവശരായവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കും.  സർക്കാരിന്റെ വിശപ്പുരഹിതം നമ്മുടെ കേരളം എന്ന ആശയം നിറവേറ്റാനുള്ള ഉദ്യമങ്ങൾ  നടപ്പാക്കുമെന്നും  മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി അദ്ധ്യഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആന്റോ , സക്കിർ ഹുസൈൻ, ജോസ് ചിറ്റിലപ്പിള്ളി, ടി വി ചാർളി, സുജ സജീവ് കുമാർ, ഷിബിൻ, അംബിക പള്ളിപ്പുറം, ജെയ്സൻ പാറേക്കാടൻ, ജിഷ ജോബി, അവിനാശ്, മനോജ് കുമാർ , ജോസഫ് ചാക്കോ , പി മണി കൃപേഷ് ചെമ്മണ്ട, റോക്കി ആളൂക്കാരൻ , റിയാസ്സുദ്ധീൻ , വർഗീസ് മാസ്റ്റർ, പോളി കുറ്റിക്കാടൻ രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

date