Skip to main content

അറിയിപ്പ് 

വ്യക്തികള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ലോട്ടറികളോ കൂപ്പണുകളോ ഉപയോഗിച്ച് നറുക്കെടുപ്പ് നടത്തുന്നത് IPC 294 A വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനത്തിന് 6 മാസം തടവോ പിഴയോ  രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. ലോട്ടറികള്‍/ കൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ ആരെങ്കിലും നടത്തുന്നത് കണ്ടാല്‍  ഉടന്‍ തന്നെ സംസ്ഥാന ഭാഗ്യക്കുറി  ഡയറക്ടറേറ്റുമായി  ബന്ധപ്പെട്ട് പരാതി നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. വിലാസം: സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവന്‍ തിരുവനന്തപുരം-695033, ഫോണ്‍: 0471-2305193

date