Skip to main content

കമ്മ്യൂണിറ്റി കൗണ്‍സിലറെ നിയമിക്കുന്നു 

കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ വിവിധ സി.ഡി.എസ്സുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. യോഗ്യത: എം.എസ്.ഡബ്‌ള്യൂ/ എം.എ. സോഷ്യോളജി/ എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 45 വയസ് പ്രായപരിധി. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 19ന് വൈകീട്ട് 4 മണിക്ക് മുന്‍പ് ലഭിക്കണം. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍ - 04872362517

date