Skip to main content

ജില്ലാ ഓംബുഡ്സ്മാൻ സിറ്റിംഗ് 

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട  പരാതികളിൽ  സത്വര നടപടികൾ സ്വീകരിക്കുന്നതിനും  അവ സുതാര്യവും നീതിപൂർവമാക്കുന്നതിനും  ജില്ലയിൽ നിയമിതനായ ജില്ലാ ഓംബുഡ്സ്മാൻ  കാടുക്കുറ്റി  ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇന്ന് (മെയ് 12) രാവിലെ 11.30ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മറ്റ് ഗ്രാമപഞ്ചായത്തുകളിൽ  നിന്നുള്ള  അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ,  ഡാറ്റ എൻട്രി ഓപ്പറേറ്റർ (MGNREGS), വി ഇ ഒ എന്നിവരും  ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ  ജെ.ബി.ഡി.ഒ.(ഇ ജി എസ്), അക്രഡിറ്റഡ്  എൻജിനീയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരും നിർബന്ധമായും പങ്കെടുക്കണം. സിറ്റിംഗിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച്   തൊഴിലാളികൾക്കും  പൊതുജനങ്ങൾക്കുമുള്ള  പരാതികൾ  നേരിട്ട് കേൾക്കുന്നതിന് അവസരം ഉണ്ടാകും.

date