Skip to main content

വനിതകൾക്കായി  സംരംഭകത്വവികസന പരിശീലന പരിപാടികൾ 

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എല്ലാ ജില്ലകളിലും 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കായി  സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും.  ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000/- രൂപ സ്റ്റൈപ്പന്റ് നൽകും. മിനിമം യോഗ്യത: പത്താം ക്ലാസ് പഠനം. 35 വയസിനു മേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹ മോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിൽ ഇല്ലാത്തവർക്കും മുൻഗണന. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിലുണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി എറണാകുളം മേഖലാ ഓഫീസിൽ മെയ് 21ന് മുൻപായി സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും റേഷൻ കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കണം. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം - മേഖലാ മാനേജർ, കേരള സംസ്ഥാന - വനിതാ വികസന കോർപ്പറേഷൻ മേഖലാ ഓഫീസ്, കടവന്ത്ര പി ഒ, മാവേലി റോഡ്, എറണാകുളം-682020. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496015008, 9496015011, ഇ-മെയിൽ: roekm@kswdc.org

date