Skip to main content

അറിയിപ്പുകൾ

 

 

 

റാങ്ക് പട്ടിക റദ്ദാക്കി 

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു )(കാറ്റഗറി നമ്പര്‍. 215/2015) തസ്തികയിലേയ്ക്ക് 2019 ഏപ്രില്‍ 8 -ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി  ജില്ലാ ഓഫീസര്‍ അറിയിച്ചു. 

റദ്ദാക്കി 
 
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (അറബിക്) എല്‍ .പി. എസ് VINCA-SCCC (കാറ്റഗറി നമ്പര്‍.435/2021) തസ്തികയ്ക്ക് അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍  വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 

റദ്ദാക്കി 
 
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (അറബിക്) എല്‍ .പി. എസ് NCA-ധീവര (കാറ്റഗറി നമ്പര്‍.436/2021) തസ്തികയ്ക്ക് അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍  വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ് .സി  ജില്ലാ ഓഫീസര്‍ അറിയിച്ചു. 

പുനര്‍ലേലം

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ അവകാശികള്‍ ഇല്ലാത്തതും , നിലവില്‍ അന്വേഷണാവസ്ഥയിലോ/ കോടതി വിചാരണയിലോ /പരിഗണനയിലോ ഇല്ലാത്തതുമായ 34 വാഹനങ്ങള്‍ മെയ് 24 ന് രാവിലെ 11 മുതല്‍ 4 വരെ ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോണ്‍: 0495 2722673.

ലേലം

റോഡ്സ് സെക്ഷന്‍ കോഴിക്കോട് സൗത്ത് ഓഫീസിന്റെ പരിധിയില്‍ വരുന്ന റോഡുകളുടെ അരികില്‍ സ്ഥിതിചെയ്യുന്ന ഫലവൃക്ഷങ്ങളില്‍ നിന്ന് ഫലങ്ങള്‍ എടുക്കാനുള്ള അവകാശം മെയ് 13 ന് രാവിലെ 11 മണിക്ക്  ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോണ്‍ : 0495 2374974.

മെഡിസെപ്പ് പദ്ധതി: അപേക്ഷ സമര്‍പ്പിക്കണം

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ അംഗമാകാനുള്ള അപേക്ഷ ഇതുവരെയും സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍, പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ കോപ്പി , അനുബന്ധരേഖകള്‍ എന്നിവ ബന്ധപ്പെട്ട ട്രഷറിയുടെ മെയിൽ ഐ.ഡിയിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0495 2370720, 9496000210 ഇ-മെയിൽ: cru.dtkzkd.try@kerala.gov.in

date