Post Category
വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ പദ്ധതി രേഖ അവതരിപ്പിച്ചു. എം.പി. ശിവാനന്ദൻ അവസ്ഥ രേഖ പ്രകാശനം നിർവ്വഹിച്ചു.
മെയ് 16 മുതൽ ആരംഭിക്കുന്ന ഗ്രാമസഭകളിൽ കരട് നിർദ്ദേശങ്ങൾ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി പദ്ധതി നിർദേശങ്ങൾ അന്തിമമാക്കും.
date
- Log in to post comments