Skip to main content

കരസേനാ റിക്രൂട്ട്മെന്റ്: എൻ.സി.സി കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

 

 

 

കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് എൻ.സി.സി കേഡറ്റുകൾക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതകളെയും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് ക്ലാസ് സംഘടിപ്പിച്ചത്.

കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് ഡയറക്ടർ കേണൽ അമൻദീപ് സിംഗ്ലയാണ് ക്ലാസ് നയിച്ചത്. റിക്രൂട്ട്‌മെന്റ് റാലി, എസ്‌.എസ്‌.ബി അഭിമുഖം, ശമ്പള സ്‌കെയിൽ, യോഗ്യത, കരസേനയിൽ ചേരുന്നതിനുള്ള മറ്റ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ എന്നിവ ക്ലാസ്സിൽ വിശദീകരിച്ചു. joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ കരസേനാ എൻറോൾമെന്റിനായി അപേക്ഷിക്കേണ്ട രീതിയും നടപടിക്രമങ്ങളും വിശദീകരിച്ചു.

5 കേരള എൻ.സി.സി ബറ്റാലിയനു കീഴിലുള്ള പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ, പുൽപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇരുളം, മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എം.ടി.ഡി.എം. എച്ച്.എസ്.എസ്. തൊണ്ടർനാട്, ഗ്രീൻ ഹിൽ പബ്ലിക് സ്കൂൾ മൂലങ്കാവ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുള്ളൻകൊല്ലി, പി.ആർ.സി. പുൽപ്പള്ളി,ഗവ. കോളേജ് മാനന്തവാടി, ഗവ. ഹയർസെക്കൻഡറി സ്കൂൾ അറാട്ടുതറ എന്നിവിടങ്ങളിലെ 300 ആൺകുട്ടികൾ പങ്കെടുത്തു. 

ജി.എച്ച്.എസ്.എസ് മീനങ്ങാടി, ജി.എച്ച്.എസ്.എസ് കാക്കവയൽ, സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി, അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സുൽത്താൻ ബത്തേരി, മീനങ്ങാടി എൽദോമോർ ബസേലിയോസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള 290 പെൺകുട്ടികളും ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.

date