Skip to main content

ദി ക്രാഡില്‍' ആപ്ലിക്കേഷന്‍ ലോഞ്ച് ഇന്ന്

 

 

 

ദി ക്രാഡില്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 'ക്രാഡില്‍' മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ് ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്കില്‍ ഇന്ന് (മേയ് 12) ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിക്കും. കുട്ടികളിലെ ശേഷീവികാസത്തെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കുന്നതിന് സഹായിക്കുന്ന പ്രയോജനപ്രദമായ ടൂളുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍ രാജു , സബ് കലക്ടര്‍ വി. ചെല്‍സാസിനി, വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ യു. അബ്ദുള്‍ ബാരി തുടങ്ങിയവര്‍ പങ്കെടുക്കും.

date