Skip to main content

കൈറ്റിന്റെ പ്രൈമറി അധ്യാപക പരിശീലനം തുടങ്ങി

ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്താന്‍  പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും രസകരമായ കഥകള്‍ കേള്‍ക്കാനും വായിക്കാനും ധാരാളം പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. വിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സൗകര്യം പോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍. പത്ത് സെഷനുകളിലായാണ് ദ്വിദിന ഐടി പരിശീലനം  ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയില്‍ 189 പരിശീലന കേന്ദ്രങ്ങളിലായി 139 ഡിആര്‍ജിമാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനായി സമഗ്രമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റവും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, ബാച്ച് തിരിച്ചുള്ള അറ്റന്‍ഡന്‍സ്, അക്വിറ്റന്‍സ്, സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍, ഫീഡ് ബാക്ക് ശേഖരിക്കല്‍ എന്നിവ ഇതുവഴിയാണ് നടത്തുന്നത്. മെയ് 31 വരെ നീളുന്ന പരിശീലനത്തിന് ഇതുവരെ 7107അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

date