Skip to main content

കുട്ടികള്‍ക്കുള്ള പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ഇന്ന് (മെയ് 14)

ജില്ലയില്‍ 12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി കോര്‍ബിവാക്‌സിന്റെ പ്രത്യേക വിതരണം ഇന്ന് (മെയ് 14) നടക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്‌സ് സെഷന്‍ ഉണ്ടായിരിക്കും. ഒന്നാം ഡോസ് വാക്സിനേഷന്‍  സ്വീകരിക്കാനുള്ളതും രണ്ടാം ഡോസിന്റെ കാലാവധി എത്തിയതുമായ കുട്ടികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 12 വയസ്സു മുതല്‍ 14 വയസ്സു വരെ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും  വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് സ്‌കൂള്‍ -കോളേജ് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date