Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 12-05-2022

കിറ്റ്‌സില്‍ എംബിഎ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം തുടങ്ങി. കേരള സര്‍വ്വകലാശാലയുടെയും, എ ഐ സി ടി ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രിയും കെഎംഎടി/സിഎംഎടി യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446529467/0471-2329539, 2327707.

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കണ്ണൂര്‍ ഗവ.ഐടിഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടുമാസം ദൈര്‍ഘ്യമുള്ള മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ജൂനിയര്‍ റോബോട്ടിക്‌സ് എന്നിവയാണ് കോഴ്‌സുകള്‍.  ഫോണ്‍: 9745479354.

ഭരണാനുമതിയായി

കൂത്തുപറമ്പ് എംഎല്‍എയുടെ 2021-22 വര്‍ഷത്തെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 3.48 ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ ജംഗ്ഷനില്‍ എല്‍ടിഎബിസി കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കും 22.90 ലക്ഷം രൂപ വിനിയോഗിച്ച് തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലായിത്തോട് ഇരുകരകളുടെ സംരക്ഷണത്തിനും സ്ലാബിട്ട് നടപ്പാത നിര്‍മ്മിക്കുന്ന പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

എഡ്യുക്കേറ്റര്‍ നിയമനം

തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ ഈ അധ്യയന വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍  എഡ്യൂക്കേറ്ററെ നിയമിക്കുന്നു. ബി എഡ് യോഗ്യതയുള്ളവര്‍ക്കും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അധ്യാപക ജോലിയില്‍നിന്നും  വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍  സ്ഥാപനത്തിന്റെ പരിസരത്തെ താമസക്കാരാവണം. ചൈല്‍ഡ് കെയര്‍ സ്ഥാപനത്തിലുള്ള മുന്‍പരിചയം അഭികാമ്യം.  താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവസഹിതം മെയ് 18 ന് രാവിലെ 10 മണിക്ക് എരഞ്ഞോളിപ്പാലത്തുള്ള ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ അഭിമുഖത്തിന് ഹാജരാകണം.

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചകിരി, ജയന്‍പീടിക, എടക്കണംബേത്, കൊട്ടാണച്ചേരി എന്നീ  ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും, മായന്‍മുക്ക് ട്രാന്‍സ്ഫോര്‍മറിന്റെ ജയന്‍പീടിക ഭാഗങ്ങളിലും മെയ് 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും  അയ്യപ്പന്‍മല, അയ്യപ്പന്‍മല ടവര്‍, പുലിദൈവം കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍  വൈകിട്ട് അഞ്ച് വരെയും                                                           കോറലാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയും  വനിതാ ഇന്‍ഡസ്ടറി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 111 മണി വരെയും ചിരാറ്റുമൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇല്ലിക്കുന്ന് 1, എന്‍ടിടിഎഫ്, എന്‍ടിടിഎഫ് അനക്‌സ്, ചിറക്കകാവ് എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ മെയ് 13 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മയ്യിക്കുന്ന്, കുയിലൂര്‍, ഫാറൂഖ് നഗര്‍, സിദ്ദിഖ് നഗര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
       ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടക്കുണ്ട്, കൊക്കായി എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
        ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൈതല്‍മല ഇക്കോ ടൂറിസം, ഡിടിപിസി, കുടിയാന്മല ലോവര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 13 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

എംപ്ലോയ്‌മെന്റ് സീനിയോറിറ്റി പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് മെയ് 31 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചറര്‍  നിയമനം

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷം വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സലും പകര്‍പ്പും, പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പറും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഇക്കണോമിക്‌സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്  മെയ് 18 ന് രാവിലെ 10 മണിക്കും, മലയാളത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കും, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങള്‍ക്ക് മെയ് 19 ന് രാവിലെ 11 മണിക്കും, കോമേഴ്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക്  മെയ് 23 ന് രാവിലെ 10 മണിക്കും,  ഇംഗ്ലിഷ്, ഹിസ്റ്ററി എന്നീ വിഷയങ്ങള്‍ക്ക്  മെയ് 24 ന് രാവിലെ 10 മണിക്കും, ജേര്‍ണലിസത്തിന്  ഉച്ചയ്ക്ക് 12 മണിക്കും  അഭിമുഖം നടക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04672235955, 8281336261.

വാഹന ലേലം

വകുപ്പിന് കീഴിലുള്ള പയ്യന്നൂര്‍ റീജിയണല്‍ എ എച്ച് സെന്ററിലെ കെ എല്‍ 01 എം 4816 നമ്പര്‍ വാഹനം മെയ് 30ന് ഉച്ചക്ക് 12 മണിക്ക് പയ്യന്നൂര്‍ ആര്‍ എ എച്ച് സി സെന്ററില്‍ ലേലം ചെയ്യും.  ഫോണ്‍: 0498 4208355.

 

date