Skip to main content

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും  ശുചീകരിച്ചു

മഴക്കാലമെത്തിയതോടെ മലിനജലവും മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ ലത, പി അഹമ്മദലി, കെ വി സരസ്വതി, കെ അനിശന്‍, കെ വി മായാകുമാരി, കൗണ്‍സിലര്‍മാരായ ശോഭന, കെ കെ ജാഫര്‍, കെ കെ ബാബു, എന്‍ അശോക് കുമാര്‍, ടി വി സുജിത്ത് കുമാര്‍, പി വി മോഹനന്‍, എ കെ ലക്ഷമി, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ മണി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍പ് ഡങ്കി പനി ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥലത്ത് കഴിഞ്ഞ 5 വര്‍ഷമായി കൃത്യമായ രീതിയില്‍ പരിപാലിച്ചും ജനകീയ ശുചീകരണം നടത്തിയും മാലിന്യ മുക്തമാക്കി മാറ്റുന്നതിനാലാണ് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാത്തതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത പറഞ്ഞു.

date