Post Category
ലൈഫ് സര്‍ട്ടിഫിറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമ നിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്ഷന്, കുടുംബപെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ മെയ് 25നകം ലൈഫ് സര്‍ട്ടിഫിറ്റ് ഹാജരാക്കണം. ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറോ, ഗസറ്റഡ് ഓഫീസറോ, ബാങ്ക് മാനേജറോ/ക്ഷേമനിധിബോര്‍ഡ് മെമ്പറോ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമ നിധി, ഹൗസ് ഫെഡ് കോംപ്ലക്സ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673006 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2360720.
date
- Log in to post comments