Skip to main content

ക്ഷേമനിധി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിക ഒടുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. മേയ് 13 മുതൽ 6 മാസക്കാലത്തേക്കാണ് നടപടി. കുടിശികയുള്ളവർ ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതിയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ  വിവിധ ജില്ലാ ഓഫീസുകളിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 2113/2022

date