Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു 

 

 

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ അധ്യക്ഷത വഹിച്ചു. 

സ്ഥിരംസമിതി അധ്യക്ഷരായ എം.ഷീല, അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ, കനറ ബാങ്ക് മാനേജർ വിനീത് എന്നിവർ ക്ലാസുകൾ നയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ റഫീഖ് സ്വാഗതവും വി.നിധീഷ് നന്ദിയും പറഞ്ഞു.

date