Skip to main content

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

 

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്തിൽ സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിനു കീഴില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഒരുലക്ഷം ഇടത്തരം- ചെറുകിട- സൂഷ്മസംരഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. കടലുണ്ടി പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാലയിൽ ബാങ്ക് വായ്പാ നടപടികൾ, കേന്ദ്ര-സംസ്ഥാന പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസ്സുകൾ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിഡന്റ് സി കെ ശിവദാസന്‍, സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, വ്യവസായ വികസന ഓഫീസര്‍ വി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.ബാബു മാളിയേക്കല്‍, ടി. കെ.റുഷ്ദ ടി കെ, കെ.ഷിനോജ് എന്നിവര്‍ ക്ലാസുകൾ നയിച്ചു.

date