Skip to main content

ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ് 

 

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നതിനും പൾമണറി മെഡിസിൻ,  കാർഡിയോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോതെറാപ്പി,  ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു. ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000/ രൂപ. ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത 
എം ബി ബി എസ് ആണ്. പ്രതിമാസ വേതനം 42,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ,  ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം. ഇത് സംബന്ധമായി  യാത്രാബത്ത ലഭിക്കുന്നതല്ല. ഫോൺ: 0487 2200310

date