Post Category
കൗണ്‍സിലര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് കുടുംബ കോടതിയിലേക്ക് താത്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 750 രൂപയാണ് പ്രതിദിന വേതനം. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ജൂണ്‍ 12 ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി നെടുമങ്ങാട് കുടുംബ കോടതിയില്‍ ലഭിക്കണമെന്ന് ശിരസ്തദാര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0472 29993500.
date
- Log in to post comments