Skip to main content

ലോക ആര്‍ത്തവ ശുചിത്വദിനം ആചരിച്ചു.

 ലോക ആര്‍ത്തവ ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) ദേശീയാരോഗ്യദൗത്യവും  സംയുക്തമായി  ഗവ. കുട്ടമ്മത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല പരിപാടി സംഘടിപ്പിച്ചു .   നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ  ഉദ്ഘാടനം ചെയ്തു.  ചെറുവത്തൂര്‍  ഗ്രാമപഞ്ചായത്ത് അംഗം രാജേന്ദ്രന്‍ പയ്യടക്കത്ത് അധ്യക്ഷത  വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ . മുരളീധര നല്ലൂരായ എ മുഖ്യ പ്രഭാഷണം നടത്തി. കുട്ടമത്ത് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍  ഹെഡ്മാസ്റ്റര്‍  കെ ജയചന്ദ്രന്‍  , ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍  എസ് . സയന  ,  എം.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ്  എന്‍.ജി തങ്കമണി   , ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം പി.എച്ച് .എന്‍ പി.വി ഉഷ, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ കെ വി ഗിരിജ , ദേശീയാരോഗ്യ ദൗത്യം  ജൂനിയര്‍ കോണ്‍സള്‍ട്ടന്റ കെ കമല്‍ ജോസ്, ജില്ലാ ആര്‍ . ബി . എസ് . കെ കോര്‍ഡിനേറ്റര്‍ അനു അരവിന്ദന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ എക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ചെറുവത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ജോസഫ് നന്ദിയും പറഞ്ഞു. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം , അസിസ്റ്റന്റ് സര്‍ജന്‍ ഡോ . വി വി അശ്വിനി 'കൗമാര ആരോഗ്യ ശുചിത്വവും ആര്‍ത്തവവും'എന്ന വിഷയത്തില്‍ സ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കായി  ബോധവത്കരണ ക്ലാസ് എടുത്തു .

date