Skip to main content

മലമ്പനി മാസാചരണത്തിന് തുടക്കം കുറിച്ചു

കാസര്‍കോട് നഗരസഭയില്‍ മലമ്പനി മാസാചരണത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് കസബ കടപ്പുറത്ത് തുടക്കം കുറിച്ചു.  ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലമ്പനി പ്രതിരോധ പ്രവര്‍ത്തനം വാര്‍ഡ് കൗണ്‍സിലര്‍ അജിത്ത് കുമാരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡി വി സി യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വേണുഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരസിജന്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ കസബ കടപ്പുറത്തെ കിണറുകളിലും വീടിന്റെ ടെറസുകളിലും മലമ്പനിക്ക് കാരണമാകുന്ന അനോഫിലസ് കൊതുകിന്റെ കൂത്താടികളെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ബോധവല്‍ക്കരണവും നടത്തി. വരും ദിവസങ്ങളിലും ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിവിസി യൂണിറ്റിലെ ഇന്‍സെക്റ്റ് കളക്ടര്‍മാരായ പി തങ്കമണി , എം. സുനില്‍, എ പ്രഭാകരന്‍ ,ഫീല്‍ഡ് അസിസ്റ്റന്റ് ഇന്‍ചാര്‍ജ് ലത, ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു
 

date