Skip to main content

വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കാസര്‍ഗോഡ് ഓഫീസിലേക്ക് മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കില്‍പെട്ട മത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍നിന്നുമുള്ള 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അടുത്ത ബന്ധുവിനോ (അമ്മ,അച്ഛന്‍, സഹോദരന്‍, സഹോദരി മാത്രം), വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്‌ക്കോ ആയിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകന്റെ പ്രായപരിധി 60 വയസ്സ്. പരമാവധി തുക 2 ലക്ഷം. വാര്‍ഷിക വരുമാനം മൂന്ന് ല്ക്ഷത്തില്‍ താഴെ ആവണം. വായ്പയ്ക്ക് ജാമ്യം നിര്‍ബന്ധമാണ്. ഫോണ്‍ - 04994-227060, 227062, 9447730077.

date