Skip to main content

എന്റെ കേരളം : സ്റ്റാൾ സന്ദർശിച്ച് വനിതാ കമ്മീഷൻ ചെയർപേഴ്സൺ

സ്ത്രീകൾക്ക് തത്സമയം പരാതി നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയ എന്റെ കേരളം മെഗാ പ്രാദർശന മേളയിലെ വനിതാ കമ്മിഷൻ സ്റ്റാളിൽ അവസാന ദിനവും വലിയ തിരക്ക്. വ്യാഴാഴ്ച വനിതാ കമ്മീഷൻ ചെയർ പേഴ്സൺ പി. സതീദേവി  സ്റ്റാളിലെത്തി പ്രവർത്തനങ്ങൾ നേരിൽ കണ്ടു. ജയിൽ വകുപ്പ് ഒരുക്കിയ മാതൃകാ ജയിലും വനിതാ ശിശു വികസന സ്റ്റാളുകളും സതീദേവി സന്ദർശിച്ചു. മാതൃകാ അംഗണവാടിയിലെത്തിയ കുട്ടികൾക്കൊപ്പം ഏറെ നേരം ചെലവഴിച്ചാണ് അവർ മടങ്ങിയത്.

date