Skip to main content

കിടങ്ങൂരിൽ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം തുറന്നു

കോട്ടയം: കിടങ്ങൂരിലെ  കുമ്മണ്ണൂർ മന്ദിരം കവലയിൽ ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം തുറന്നു. ജോസ് കെ. മാണി എം.പി ഉദ്ഘാടനം നിർവഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. അധ്യക്ഷത വഹിച്ചു.  അഡ്വ: മോൻസ് ജോസഫ് എം.എൽ എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത്   വൈസ്  പ്രസിഡന്റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ. മേഴ്സി ജോൺ മൂലക്കാട്ട്, അശോക് കുമാർ പൂതമന, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബെവിൻ ജോൺ വർഗ്ഗീസ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേശ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 പൂഞ്ഞാർ ഹൈവേയോട് ചേർന്ന്  650 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വിശ്രമകേന്ദ്രം ഭിന്നശേഷി സൗഹൃദമാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഘുഭക്ഷണശാലയും ഇതോടൊപ്പം പ്രവർത്തിക്കും. 20 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.

(കെ.ഐ.ഒ.പി.ആർ. 1307/2022)

date