Skip to main content

കാലവർഷം; അപകടരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാൻ നിർദേശം

കോട്ടയം: ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ വിവിധ വകുപ്പുകൾക്കു നിർദ്ദേശം നൽകി.

സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ ഉണ്ടെങ്കിൽ അവയുടെ ശിഖരങ്ങൾ മുറിച്ചു മാറ്റാൻ വസ്തു ഉടമയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ നോട്ടീസ് നൽകണം. വസ്തു ഉടമകൾ  ശിഖരങ്ങൾ മുറിക്കാതിരുന്നാൽ  പഞ്ചായത്ത് അധികൃതർ   വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി  ചെലവായ തുക  വസ്തു ഉടമയിൽ നിന്നും ഈടാക്കണം. കൂടാതെ അപകടകരമായ വൃക്ഷങ്ങൾ പൂർണമായും മുറിച്ചു മാറ്റേണ്ട സാഹചര്യമുണ്ടെകിൽ മരങ്ങൾ മുറിക്കാനുള്ള അനുമതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ  സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം വകുപ്പ് റേഞ്ച് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിച്ച്  ജില്ലാ കളക്ടറുടെ അനുമതി തേടണം. വകുപ്പുകളുടെ  പരിധിയിൽ മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത അതത് വകുപ്പുകൾക്ക് ആയിരിക്കുമെന്നും  അതിനാൽ നിർദ്ദേശങ്ങൾ ജില്ലാതല ഓഫീസർമാർ സമയബന്ധിതമായും കർശനമായും പാലിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

(കെ.ഐ.ഒ.പി.ആർ 1312/2022)

date