Skip to main content

ഉഴവൂർ ബ്ലോക്കിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

കോട്ടയം: സൗജന്യ ആരോഗ്യ സേവനങ്ങളൊരുക്കി പൊതുജനങ്ങൾക്കായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. ജോസ് കെ മാണി എം.പി  ഉദ്ഘാടനം ചെയ്തു. ഉഴവൂർ സെൻ്റ് സ്റ്റീഫൻ ചർച്ച് പരീഷ്ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അധ്യക്ഷത വഹിച്ചു.
ഏക ആരോഗ്യം ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. . ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പ്രദർശന സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഡി.പി.എം. ഡോ.അജയ് മോഹൻ പദ്ധതി വിശദീകരിച്ചു. ഡി.റ്റി. ഒ ഡോ.ടിങ്ക്വൾ പ്രഭാകരൻ ഏകാരോഗ്യ പദ്ധതി അവതരിപ്പിച്ചു. 
  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്,  പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണീസ് പി സ്റ്റീഫൻ , സണ്ണി പുതിയിടം, ബെൽജി ഇമ്മാനുവൽ, കോമളവല്ലി രവീന്ദ്രൻ, ബിൻസി സിറിയക്, മിനി മത്തായി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. മാത്യു, ജോസ് പുത്തൻകാല , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോൺസൺ പുളിക്കീൽ , പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എൻ രാമചന്ദ്രൻ , രാജു ജോൺ ചിറ്റേത്ത് , ലൂക്കോസ് മാക്കിൽ, സ്മിത അലക്സ് , ജീന സിറിയക്, സിൻസി മാത്യു, ആശാമോൾ ജോബി, ആൻസി മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി ജോസഫ് , രാമപുരം സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ് , രാമപുരം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.വി.എൻ സുകുമാരൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
   
 ആരോഗ്യ സംരക്ഷണത്തിനായുള്ള സമഗ്ര സേവനങ്ങൾ ലഭിക്കുന്നതിന് വിവിധ ആരോഗ്യ സ്ക്രീനിംഗുകൾ,ഹാർട്ട് അറ്റാക്ക് വന്നാൽ പ്രാഥമികമായി ചെയ്യേണ്ട
രക്ഷാമാർഗ്ഗങ്ങൾ,ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്ന രീതികൾ,
ആയൂർവേദ, ഹോമിയോ,  ഡന്റൽ ഡോക്ടർമാരുടെ സേവനം,
പ്രമേഹം, ബ്ലഡ് പ്രഷർ , ബോഡി മാസ്സ് ഇൻഡക്സ് പരിശോധന,
ത്വക്ക് രോഗങ്ങൾ, മലമ്പനി, പ്രാണിജന്യ രോഗങ്ങൾ, ജലജന്യരോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധ ബോധവൽക്കരണം,
ഗർഭിണികൾ, അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള ആരോഗ്യ ബോധവർക്കരണവും ,സുരക്ഷാ പദ്ധതികളുടെ പരിചയപ്പെടുത്തൽ,
ഇ - ഹെൽത്ത് സേവനങ്ങളുടെയും, ആരോഗ്യ ഇൻഷ്വറൻസിൻ്റെയും ഉപയോഗം എങ്ങനെ പ്രയോജനപ്പെടുത്താം, 
മീൻ, പാൽ, എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലെ മായം മനസ്സിലാക്കുന്ന രീതികളുടെ പ്രദർശനം,
ആയുഷ്മാൻ ഭാരത്(കാരുണ്യ ആരോഗ്യ സുരക്ഷാ) ഇൻഷ്വറൻസ് സേവനങ്ങളുടെ പരിചയപ്പെടുത്തൽ, വനിതാ -ശിശു വികസന വകുപ്പിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന രീതികൾ എന്നിവ വിവിധ സ്റ്റാളുകളിലായി ക്രമീകരിച്ചിരുന്നു.

date