Skip to main content

ഇതരസംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കാന്‍ ചങ്ങാതി പദ്ധതി

 

 

 

ഇതരസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കാന്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ചങ്ങാതി പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കമായി. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പഠനക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. 

വിവിധ ക്ലാസ്സുകളില്‍ നിന്നായി നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. മനുഷ്യാവകാശങ്ങളും, കേരള സമൂഹത്തിന്റെയും ഇന്ത്യന്‍ സംസകാരത്തിന്റെയും സവിശേഷതകളും പരിചയപ്പെടുത്തുന്ന ഹമാരി മലയാളം സാക്ഷരതാപാഠപുസ്തകം ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികവുത്സവം എന്ന പേരില്‍ പഠന നിലവാരം പരിശോധിച്ച് സാക്ഷരത സര്‍ട്ടിഫിക്കറ്റ് നല്‍കും.

വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വനജ പഠനോപകരണങ്ങള്‍  വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു പ്രേമന്‍, പി.വിജയി, പി. സജീവ് കുമാര്‍, എ.പി.പ്രജിത, നഗരസഭാ റവന്യു ഓഫീസര്‍ ജി.പി. ഉദയകുമാര്‍, നോഡല്‍ പ്രേരക് എം.ഷാജി എന്നിവര്‍ സംസാരിച്ചു.

date