Skip to main content

170.42 കോടിയുടെ പദ്ധതി: അരീക്കാട് - മീഞ്ചന്ത - വട്ടക്കിണര്‍  മേല്‍പാലത്തിന് ഭരണാനുമതി 

 

 

 

കോഴിക്കോട്  നഗരത്തിന്‍റെ റോഡ് ഗതാഗത രംഗത്ത് വൻ കുതിപ്പിന് വഴി തുറക്കുന്ന 
അരീക്കാട് - മീഞ്ചന്ത - വട്ടക്കിണര്‍ മേല്‍പാലം നിർമ്മാണത്തിന് സർക്കാർ ഭരണാനുമതിയായി.
170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയോടെയുള്ള മേൽപ്പാലം നിർമ്മാണത്തിനാണ് ധനവകുപ്പിൻ്റെ അനുമതി ലഭിച്ചിട്ടുള്ളത്. 

ദേശീയപാതയില്‍ മലബാറില്‍ തന്നെ വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കും ഗതാഗതസ്തംഭനവും അനുഭവിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ അരീക്കാട്, മീഞ്ചന്ത, വട്ടക്കിണര്‍ എന്നീ ജംഗ്ഷനുകളെ കൂട്ടിയിണക്കിയുള്ള മേൽപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഏറെ സഹായകരമാകും. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യവുമായിരുന്നു മേഖലയിലൊരു മേൽപ്പാലമെന്നത് .

വട്ടക്കിണറിൽ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപാസ് ജംങ്ഷൻ ,അരീക്കാട് ജംങ്ഷൻ കടന്ന് വീണ്ടും 150 മീറ്റർ തെക്കോട്ടായാണ് മേൽപ്പാലം

അരീക്കാട് ജംങ്ഷന് 150 മീറ്ററോളം തെക്കുഭാഗത്തുനിന്നാരംഭിച്ച്  അരീക്കാട് ജംങ്ങ്ഷൻ , മീഞ്ചന്ത മിനി ബൈപാസ് ജംങ്ങ്ഷൻ ,വട്ടക്കിണർ  ജംങ്ൻ എന്നിവ  കടന്നാണ് പാലം അവസാനിക്കുന്നത്.
. ഇരുവശത്തും നടപ്പാതയുമൊരുക്കും. നാല് വരിപ്പാതയായായ പാലത്തിനൊപ്പം   അഞ്ചര മീറ്റർ വീതിയിൽ സർവീസ് റോഡ് ഉൾപ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ഇതിനായി ഇരുവശത്തും ഭൂമി ഏറ്റെടുക്കേണ്ടതുമുണ്ട്.

ഒരു ജനതയുടെ ചിരകാല സ്വപ്നമായ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി  കെ എന്‍ ബാലഗോപാല്‍ എന്നിവരോട് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.നടപടികൾ വേഗത്തിലാക്കി പ്രവൃത്തി വേഗത്തിൽ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായും മന്തി പറഞ്ഞു

date