Skip to main content

കയര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡ് അദാലത്ത്:

ജൂണ്‍ 30 വരെ പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം

കേരള കയര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ഓഫീസിന്റെ പരിധിയിലുള്ള  കയര്‍ തൊഴിലാളികളുടെ പരാതികള്‍  പരിഹരിക്കുന്നതിനായി പരാതി പരിഹാര അദാലത്ത് നടത്തുന്നു. ജൂലൈയിലെ അദാലത്തിലേക്ക് ജൂണ്‍ ഒന്ന് മുതല്‍ 30 വരെ പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം. പെന്‍ഷന്‍ വിരമിക്കല്‍ ആനുകൂല്യം, കോവിഡ് ധനസഹായം, മറ്റ് വിവിധ ധനസഹായങ്ങള്‍, രജിസ്‌ട്രേഷന്‍ സംബന്ധിച്ച  പരാതികള്‍ തുടങ്ങി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കുള്ള എല്ലാത്തരം പരാതികളും അദാലത്തില്‍ പരിഗണിക്കുന്നതിന്  അപേക്ഷ നല്‍കാം.വെള്ളക്കടലാസില്‍  അദാലത്തിലേക്കുള്ള അപേക്ഷ എന്ന്  രേഖപ്പെടുത്തിയ പരാതികള്‍ ബോര്‍ഡിന്റെ കോഴിക്കോട് റീജ്യയണല്‍ ഓഫീസ്, ആലപ്പുഴ ഹെഡ് ഓഫീസ്  എന്നിവിടങ്ങളിലേക്ക് നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 30 നകം നല്‍കണം. വിലാസം- റീജ്യണല്‍  ഓഫീസര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, നടക്കാവ്  പി.ഒ, കോഴിക്കോട്. ഫോണ്‍: 0495-2760509. ആലപ്പുഴ ഓഫീസ് ഫോണ്‍: 0477-2251577.

date