Skip to main content

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിങ് ജൂൺ 15 നു തുടങ്ങും. മൂന്ന് മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസ് സർക്കാരാണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കണം. മൂന്നുമാസം താമസിച്ച് പഠിക്കുവാൻ  ആറായിരത്തി എഴുനൂറു രൂപ അടച്ചാൽ മതി.

കുടുംബത്തിന്റെ മൊത്ത വാർഷികവരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർ,
കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഒരു രക്ഷിതാവ് മാത്രമുള്ളവർ, വിധവ, വിവാഹമോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക.

 താല്പര്യമുള്ളവർ  ജൂൺ പത്തിന് മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം admissions@iiic.ac.in എന്ന ഇ മെയിലിൽ അപേക്ഷിക്കുകയോ സ്ഥാപനത്തിൽ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടതാണെന്ന്  ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8078980000.

date