Skip to main content

 നീണ്ടൂരിൽ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്കു തുടക്കം

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിലെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനാണ് ശ്രമമെന്നും ഗ്രാമപഞ്ചായത്തുകളെ ടൂറിസം ഹബ്ബാക്കി മാറ്റി ഉത്തരവാദിത്ത ടൂറിസം, മൺസൂൺ, ഫാം, കനാൽ ടൂറിസത്തിന്റെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നീണ്ടൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ റിപ്പോർട്ടും പദ്ധതിയും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. ശശി, പി.ഡി. ബാബു, കെ.എസ്. രമണി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, ആലീസ് ജോസഫ്, സൗമ്യ വിനീഷ്, എം. മുരളി, മരിയ ഗൊരേത്തി, ലൂക്കോസ് തോമസ് തോട്ടുങ്കൽ, സിനു ജോൺ, ലൂയി മേടയിൽ, മായാ ബൈജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഭഗത് സിംഗ്, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, ബാബു ജോർജ്, എം.കെ. ബാലകൃഷ്ണൻ, എം.എസ്. ഷാജി, റോബിൻ ജോസഫ്, പി.ഡി. വിജയൻ നായർ, എൻ.ജെ. റോസമ്മ, വി.കെ. കുര്യാക്കോസ്, മധു പി. മാധവൻ, പഞ്ചായത്ത് സെക്രട്ടറി രതി ടി. നായർ എന്നിവർ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നീണ്ടൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയ ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.
(കെ.ഐ.ഒ.പി.ആർ 1341/2022) 

date