Skip to main content

കില സെന്റർ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം പ്രഖ്യാപനം: സംഘാടക സമിതി രൂപീകരിച്ചു

 

 

തളിപ്പറമ്പ് കില സെന്റർ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രമായി ജൂൺ 13ന് പ്രഖ്യാപിക്കുന്നതിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് കെട്ടിട ശിലാസ്ഥാപനത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ-എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിന് വിജ്ഞാനം മൂലധനമാക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പിൽ ലോക നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ എവിടെയുമില്ലാത്ത മൂന്ന് കോഴ്സുകളാണ് തുടങ്ങുക. സിലബസും ലോക നിലവാരത്തിലുള്ളതായിരിക്കും. അതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ അറിവ് തേടിയെത്തുമെന്നും മന്ത്രി പറഞ്ഞു. നേതൃപഠന കേന്ദ്രത്തിന്റെ പ്രഖ്യാപനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ജൂൺ 13 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 

  പരിപാടിയുടെ വിജയത്തിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ(മുഖ്യ രക്ഷാധികാരി), കെ സന്തോഷ് (കൺവീനർ), അഡ്വ. എ പി ഹംസക്കുട്ടി ( ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടന സമിതിയാണ് രൂപീകരിച്ചത്. 

ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി ഷാജിർ( കല്ല്യാശ്ശേരി), കെ വേലായുധൻ (ഇരിട്ടി ), 

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി എം സീന(കുറുമാത്തൂർ), കെ കെ റിഷ്ന(മയ്യിൽ), ടി ഷീബ( പരിയാരം ), കെ രമേശൻ( നാറാത്ത്), കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ പ്രൊഫ. എ സാബു, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി ഷനോജ് മാസ്റ്റർ, കുറുമാത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ലക്ഷ്മണൻ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, തളിപ്പറമ്പ് കില പ്രിൻസിപ്പൽ പി സുരേന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, തദ്ദേശ വകുപ്പ് അഡീഷണൽ ഡവലപ്മെന്റ് കമ്മീഷ്ണർ അബ്ദുൾ ജലീൽ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കില ക്യാമ്പസിൽ മന്ത്രി വൃക്ഷ തൈ നട്ടു.

date