Skip to main content

പ്രഖ്യാപനവും കെട്ടിട ശിലാസ്ഥാപനവും 13ന്

 

 

തളിപ്പറമ്പ് കില ക്യാമ്പസ് ഇനി അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം

 

തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെ പ്രഖ്യാപനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 13 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

ആദ്യ ഘട്ടത്തിൽ കണ്ണൂർ സർവ്വകലാശാലയുമായി ചേർന്ന് ബിരുദാനന്തര ബിരുദ കോളേജിന്റെ പ്രവർത്തനമാണ് ആരംഭിക്കുക. ഇന്ത്യയിൽ എവിടെയുമില്ലാത്ത മൂന്ന് കോഴ്സുകൾ ഉണ്ടാകും. ഓരോ കോഴ്സിനും 15 പേർ വീതം 45 പേർക്ക് പ്രവേശനം നൽകും. ഇതോടനുബന്ധിച്ച് സെന്റർ ഓഫ് എക്സലൻസ് കേന്ദ്രവും ഒരുക്കും. ലോക പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും 

ഭരണ നിർവ്വഹണത്തിന്റെ ഭാഗമാകും. സാമൂഹ്യ വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനും സൗകര്യമൊരുക്കും. നേതൃശേഷി ആർജിക്കാൻ താൽപ്പര്യമുള്ളവർക്കായി ഹ്രസ്വകാല പരിശീലന കോഴ്സ് നടത്തും. രണ്ടാം ഘട്ടത്തിൽ പ്രാദേശിക ഭരണ നൈപുണ്യ വികസനത്തിന് നോളജ് സിറ്റി രൂപപ്പെടുത്തും. ലോക നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കാനും ആലോചനയുണ്ട്. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് പഠന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

date