Skip to main content
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്ത് തല കര നെൽകൃഷി വിത്തിടൽ  അരിമ്പ്ര നാറാന്തടത്ത് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കം കുറിച്ച് മയ്യിൽ പഞ്ചായത്ത്‌ 

 

 

സംസ്ഥാനത്ത് കൃഷിവ്യാപിപ്പിക്കുന്നതിനും വിഷമയമല്ലാത്ത പച്ചക്കറി ലഭ്യമാക്കുന്നതിനുമായി സർക്കാർ ആവിഷ്ക്കരിച്ച 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിക്ക് തുടക്കം കുറിച്ച് മയ്യിൽ ഗ്രാമ പഞ്ചായത്ത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അരിമ്പ്ര നാറാന്തടത്ത് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിത്തെറിഞ്ഞ് നിർവഹിച്ചു. രണ്ട് ഏക്കറിലായി ഗന്ധകശാല അരിയാണ്  കരനെൽകൃഷിയുടെ ഭാഗമായി  ചെയ്യുന്നത്. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഭൂമി സംരക്ഷിക്കുന്നതിനും , തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് കരനെൽകൃഷി ചെയ്യുന്നതെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന പറഞ്ഞു. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനം പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ വി വി അനിത, എം വി അജിത, എം രവി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി രേഷ്മ, പഞ്ചായത്ത് അംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.

date