Skip to main content
എസ് എൻ പുരം പഞ്ചായത്തിൽ പുനർജനി പരിസ്ഥിതി ദിനാചരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

പച്ചപ്പിനെ പുനർസൃഷ്ടിക്കാൻ പുനർജനിയുമായി എസ് എൻ പുരം പഞ്ചായത്ത് 

 

പരിസ്ഥിതി ദിനത്തിൽ പുനർജനി പദ്ധതിയുമായി 
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ  21 വാർഡുകളിലും പച്ചത്തുരുത്തും ഫലവൃക്ഷത്തോട്ടവും ജൈവ കവചവും പുനർസൃഷ്ടിക്കാനാണ് പുനർജനി പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 

നാമവശേഷമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും നിലനിർത്താൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 6500 തൈകളാണ്  എസ് എൻ പുരം പഞ്ചായത്ത് പദ്ധതിക്കായി  ഉൽപ്പാദിപ്പിച്ചത്.
വികസിപ്പിച്ചെടുത്ത ചെടികൾ പഞ്ചായത്തിലെ പൊതുഇടങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും വെച്ചുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതി ദിനാചരണത്തിന്റെ  പഞ്ചായത്ത്തല ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
സി കെ ഗിരിജ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ടം വേഴാമ്പൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.അമിതാബച്ചൻ പദ്ധതി വിശദീകരിച്ചു. 

വൈസ് പ്രസിഡന്റ് സി സി ജയ, വികസനകാര്യ ചെയർമാൻ കെ എ അയൂബ്, ആരോഗ്യവിദ്യാഭ്യാസ ചെയർമാൻ പി എ നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി എ.രതി, വാട്ടർഅതോറിറ്റി എൻജിനീയർ സിന്ധു, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date